നിശയുടെ ദൂരങ്ങൾക്കപ്പുറം
തിരികെ വരും പുലരി പോൽ
ഇനിയും വരികയില്ലാ വഴിയിൽ ഞാൻ.

ഒരു മണൽത്തരി ഞാൻ.
നിൻ തിരയിൽപ്പെട്ടുഴലാ-
നില്ലയിനിയും.

മറവിയുടെയാഴങ്ങളിൽ
വിരഹജലത്തിൽ
മുങ്ങിച്ചാകാനൊരിടം
തന്നില്ല നീ.

നിന്റെയുള്ളിൽ,
ഓർമ്മകൾ സ്വപ്നങ്ങളാകാമായിരുന്ന രാത്രികളിൽ
ഞാൻ നശിപ്പിച്ച നിദ്രകൾക്ക് മാപ്പ്.

നീ നശിപ്പിച്ച സ്വപ്നങ്ങൾക്കും
നീ ജനിപ്പിച്ച വരികൾക്കും
നന്ദി.

Vipin Das
Latest posts by Vipin Das (see all)

COMMENT