സ്ത്രീകൾക്ക് രാത്രി ഭീതിയില്ലാതെ നടക്കാൻ സർക്കാർ സൗകര്യം ഒരുക്കുന്നതാണ് വാർത്ത. അദൃശ്യമെങ്കിലും കൈയെത്തും ദൂരത്ത് ക്രമസമാധാന സംവിധാനങ്ങൾ ഉണ്ടാകും. സൗകര്യം ഉപയോഗിച്ച് പലരും നടക്കാൻ ഇറങ്ങുന്നുണ്ട്. പരിഹാസങ്ങളും അപമാനങ്ങളും റിപ്പോർട്ട് ചെയ്തും കണ്ടു.

ഈ നടത്തം സഞ്ചാരത്തിലും കൈത്താങ്ങ് കൊടുത്ത് പിന്നീട് പിൻവലിക്കുന്ന നന്മപ്രവൃത്തിയിലും കൂട്ടാമെങ്കിലും സ്വാതന്ത്ര്യത്തിൽ കൂട്ടാൻ കഴിയില്ല. ആരെങ്കിലും വെച്ച് നീട്ടുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യം ആകില്ല എന്നതാണ് ഇതിലുള്ള പ്രശ്നം.

ഈ നടത്തം സഞ്ചാരത്തിലും കൈത്താങ്ങ് കൊടുത്ത് പിന്നീട് പിൻവലിക്കുന്ന നന്മപ്രവൃത്തിയിലും കൂട്ടാമെങ്കിലും സ്വാതന്ത്ര്യത്തിൽ കൂട്ടാൻ കഴിയില്ല. ആരെങ്കിലും വെച്ച് നീട്ടുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യം ആകില്ല എന്നതാണ് ഇതിലുള്ള പ്രശ്നം. Freedom is not given. It is taken. വല്ലോരും തരുന്നത് ഫ്രീഡം ആകില്ല. നമ്മൾ എടുക്കുന്നതാണ് ഫ്രീഡം.

നടത്തിക്കില്ല എന്ന് പറഞ്ഞാൽ നടക്കുന്നതും നടക്കണം എന്ന് പറഞ്ഞാൽ ഇപ്പൊ സൗകര്യമില്ല എന്ന് പറയുന്നതും സ്വാതന്ത്ര്യം ആണ്.ഇത് പീസ്ഫുൾ ആയ,എല്ലാവർക്കും ദഹിക്കുന്ന ഒരാശയം അല്ല. If it is digestible,then it is something else. അങ്ങനെ വരുമ്പോ ഇന്നലെ കണ്ട വഴി ആയിരിക്കില്ല ഇന്ന് കാണുക.ചരിത്രം എഴുതി എന്നൊക്കെ പറയും. അല്ലെങ്കിൽ ഇത് പോലെ നാളെയും നടക്കാൻ വരില്ലേടീ എന്ന് ചോദിച്ചവസാനി(പ്പി)ക്കാം.

വഴിയിലൂടെ നടക്കുകയല്ല, സ്ത്രീകൾ നടക്കുമ്പോൾ വഴി ഉണ്ടാകുകയാണ് വേണ്ടത്. ചരിത്രവും ജീവിതവും ഒക്കെ മനുഷ്യൻ നടന്ന് ഉണ്ടാകുന്നവയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായ കാര്യം മഹായുദ്ധം കഴിഞ്ഞപ്പോ ഇന്ത്യ ഒരു ബാദ്ധ്യത ആയി എന്നതാണ്. ചെലവിന് കൊടുക്കാൻ ബുദ്ധിമുട്ടാകുകയും അതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുത്തു എന്നുമാണല്ലോ.

വഴിയിലൂടെ നടക്കുകയല്ല, സ്ത്രീകൾ നടക്കുമ്പോൾ വഴി ഉണ്ടാകുകയാണ് വേണ്ടത്. ചരിത്രവും ജീവിതവും ഒക്കെ മനുഷ്യൻ നടന്ന് ഉണ്ടാകുന്നവയാണ്. അത് കൊണ്ടാണ് വന്ന വഴി മറക്കരുത് എന്ന് നമ്മൾ പറയുന്നത്. ദൈവം ഒരു വഴി കണ്ടിട്ടുണ്ടാകും എന്നതിന്റെ ഒരർത്ഥം നമ്മുടെ തല ഇപ്പൊ ശൂന്യമാണ് എന്നാണ്. മറ്റൊരു അർത്ഥം നമ്മൾ ഒരു എളുപ്പവഴി ആഗ്രഹിക്കുന്നു എന്നും.

മാർക്സ് ഈ സൂത്രപ്പണി സമ്മതിച്ചില്ല. ഇതുവരെയുള്ള മനുഷ്യന്റെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്നത് അദ്ദേഹം എഴുതി. സ്ത്രീകളുടെ കാര്യം വരുമ്പോൾ ഇടതുപക്ഷവും പലപ്പോഴും വലതുപക്ഷമാകുന്നു എന്നതാണ് യാഥാർത്ഥ്യം.

Ajith P Achandy
Latest posts by Ajith P Achandy (see all)

COMMENT