32 C
Trivandrum
Friday, March 6, 2020
Home Authors Posts by Febin Joshi

Febin Joshi

Febin Joshi
3 POSTS 0 COMMENTS
1993 ഓഗസ്റ്റ് 23ന് ആലുവ കുരിശുവീട്ടില്‍ ജോഷി ജോസഫിന്റെയും അന്നമ്മ ജോഷിയുടെയും മകനായി ജനിച്ചു. ചുണങ്ങംവേലി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, ഗവ. എച്ച്.എസ്.എസ്. എടത്തല എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കളമശ്ശേരി സെന്റ്.പോള്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വെര്‍ടൈസിങ് പൂര്‍ത്തിയാക്കി. നിലവില്‍ കേരള മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്.
  • ഇ-മെയില്‍: febinjoshi@gmail.com
  • ഫോണ്‍: +91 95678 24844 / +91 70126 44037

കറുപ്പ് വിരൂപമാണത്രെ!!!

അല്പം മുതിര്‍ന്ന ശേഷം നിറത്തിന്റെ പേരില്‍ നിങ്ങള്‍ക്കെവിടെയെങ്കിലും തലകുനിക്കേണ്ടി വന്നിട്ടുണ്ടോ?? എനിക്കങ്ങനെ ഒരു അനുഭവമുണ്ടായത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ക്രിസ്മസ് ഫ്രണ്ടായി കിട്ടിയ കൂട്ടുകാരി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സവും പൗഡറും സമ്മാനമായി തന്നപ്പോള്‍. കൂട്ടുകാരനു കിട്ടിയ സമ്മാനപ്പൊതി ആവേശത്തോടെ തുറന്നുനോക്കി നിശ്ശബ്ദനായിപ്പോയൊരു ഉറ്റമിത്രത്തിന്റെ മുഖം ഇന്നും ഓര്‍മയിലുണ്ട്. എനിക്കങ്ങനെ ഒരു അനുഭവമുണ്ടായത്...

ആഷസിന്റെ കഥ

1882 ഓഗസ്റ്റ് 30ന് ഇംഗ്ലഡിലെ ദ സ്‌പോര്‍ട്ടിങ്ങ് ടൈംസ് പത്രത്തില്‍ ഒരു ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് കൊല്ലപ്പെട്ടുവെന്നും ശരീരം ദഹിപ്പിച്ച ചാരം (ആഷസ് - ashes) ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോയിയെന്നും. തൊട്ടുതലേന്ന് ഓവലില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ട് ആദ്യമായി ഓസ്‌ട്രേലിയയോട്...

അതിവൈകാരികത ആഘോഷമാകുമ്പോള്‍

ഗുജറാത്ത് കലാപം കത്തിപ്പടരുന്നതില്‍ വലിയ പങ്കുവഹിച്ചത് ഗുജറാത്തിലെ ചില പത്രങ്ങളാണെന്ന് ഈ അടുത്ത് വായിച്ചിരുന്നു. കലാപത്തിലെ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അഹമ്മദാബാദിലെത്തിയ എഡിറ്റേഴ്സ് ഗില്‍ഡ് പ്രതിനിധികള്‍ ഗുജറാത്ത് സമാചാറിന്റെയും സന്ദേശിന്റെയും പത്രാധിപന്മാരോട് എങ്ങനെയാണ് നിയമങ്ങളും മാധ്യമധാര്‍മികതയും പാലിക്കാതെ പത്രം നടത്താന്‍ തോന്നുന്നതെന്ന ചോദ്യമുയര്‍ത്തി. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ പത്രം...