29 C
Trivandrum
Wednesday, July 15, 2020
Home Authors Posts by Anilal Sreenivasan

Anilal Sreenivasan

Anilal Sreenivasan
2 POSTS 0 COMMENTS
തിരുവനന്തപുരത്തെ നെയ്യാറ്റിൻകര സ്വദേശിയായ അനിലാൽ ശ്രീനിവാസൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഇലട്രോണിക്‌സ് എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയശേഷം മുംബൈയിൽ എൻജിനീയറിങ് കോളേജ് പ്രൊഫസറായും പിന്നീട് ടാറ്റാ കൺസൾട്ടിങ് സർവീസസിൽ കൺസൾട്ടന്റ് ആയും ജോലി ചെയ്തു. 1997ൽ ഷിക്കാഗോയിൽ കുടിയേറി. ഇപ്പോൾ നോക്കിയയിൽ 5G മൊബൈൽ ടെക്നോളോജി വിഭാഗത്തിൽ ജോലി ചെയ്യുന്നു . അമേരിക്കയിൽ നിന്ന് എം.ബി.എ. ബിരുദം നേടിയിട്ടുണ്ട്.
കഥ, യാത്രാകുറിപ്പുകൾ, അനുഭവം, ലേഖനം എന്നീ വിഭാഗങ്ങളിൽ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്ലാക്ക് ആദ്യ കഥാ സമാഹാരം. മാതൃഭൂമി യാത്രയിൽ തെക്കേ അമേരിക്കൻ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പോർട്ടൽ ആയ e-മലയാളിയിൽ 'ലാലെൻസ്' എന്ന പേരിൽ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പംക്തിയും കൈകാര്യം ചെയ്തു.
മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ രംഗത്ത് അക്കാദമിക വിദ്യാഭാസം നേടിയിട്ടുള്ള അനിലാൽ ദ ടെസ്റ്റ്മെന്റ്, സമയരഥം പിന്നോട്ട് എന്നീ ഡോക്യുമെന്ററികൾ നിർമിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ മനസ്സറിയാതെ എന്ന മിനിസിനിമയും എഴുതി സംവിധാനം ചെയ്തു. കൈരളി ടിവി യുഎസ്എയിൽ ആദ്യ ന്യൂസ് റീഡർ -എഡിറ്റർ.
ടോസ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ നേപ്പർവിൽ നോക്കിയ കോർപ്പറേറ്റ് ചാപ്റ്റർ പ്രസിഡന്റ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (LANA) വൈസ് പ്രഡിഡന്റ്, ഷിക്കാഗോ സാഹിത്യ വേദി കോ-ഓർഡിനേറ്റർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സാഹിത്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിൽ സജീവം. ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പം ഷിക്കാഗോയിൽ സ്ഥിര താമസം.

ഊബർ 

ഒന്നാം ദിവസം. രാത്രി. ഇളം പച്ച നിറമുള്ള, അതിൽ കുറെ കടും പച്ച വരഛേദങ്ങൾ കൂട്ടങ്ങളായി തെറിച്ചു നിന്ന് പരസ്പരം പോരാടുന്ന മാതൃകയിലുള്ള, പിൻഭാഗം തുറന്ന അയഞ്ഞ കുപ്പായത്തിനുള്ളിൽ ഡോക്ടർ വേലുക്കുട്ടിയെന്ന വേലായുധൻ കുട്ടി ഞെരിപിരി കൊണ്ടു കിടന്നു. മൂത്രത്തിന്റെ അണക്കെട്ടു പൊട്ടും മുൻപ് എന്തേലും ചെയ്യണം.. തോന്നിത്തുടങ്ങിയിട്ടു...

രാമന്റെ കഥ അഥവാ രാമായണം

കോടതി വളപ്പിലെ മരത്തണലിൽ വിശ്രമത്തിലായിരുന്ന  കാറിൽ കയറാൻ ഡോർ തുറക്കുമ്പോഴാണ് 'ടപ്പ്' എന്നൊരൊച്ച  കേട്ടത്. ബോണറ്റിൽ എന്തോ വന്നു വീണതാണ്. ചെറിയ  കോഴിമുട്ടേടെ  വലിപ്പത്തിൽ ചാരനിരത്തിലെന്തോ.. പാതി തുറന്ന ഡോർ വിട്ട്  അതിനടുത്തേക്കു നടന്നു. പെട്ടെന്നു  പിടികിട്ടിയില്ല. എന്തോ ഒരു ജന്തു.  കാക്കയുടെയോ മറ്റോ കിഡ്‌നാപ്പിങ് ആവാൻ വഴിയുണ്ട്. അഡ്വക്കേറ്റ് സേതുലക്ഷ്മി തെളിവിനായി മുകളിൽ...