25 C
Thiruvananthapuram
Sunday, December 15, 2019
Home Authors Posts by M K Nisri

M K Nisri

M K Nisri
1 POSTS 0 COMMENTS
1998 ജൂലൈ 22ന് തൃശൂരിലെ കൊടുങ്ങല്ലൂരിൽ കബീറിന്റെയും താഹിറയുടെയും മകളായി എം.കെ.നിസ്രി ജനിച്ചു. ജി.എച്ച്.എസ്.എസ്. കരൂപ്പടന്ന, ജി.എം.ജി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിക്കറ്റ് സർവ്വകലാശാലയ്ക്കു കീഴിലുള്ള എം.ഇ.എസ് അസ്മാബി കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിഗ്രി ഒന്നാം റാങ്കോടെ പാസായി.
പഠനത്തിനിടെ എം.സി.വിയിൽ പാർട്ട് ടൈം വാർത്താ അവതാരകയായി. പഠനത്തിന് ശേഷം ന്യൂ ഇയർ ന്യൂസിൽ വാർത്താ അവതാരകയായും സബ് എഡിറ്ററായും ജോലി ചെയ്തു. ജേർണലിസം എന്ന അടങ്ങാത്ത അഭിനിവേശം നിസ്രിയെ ഇപ്പോൾ കേരള മീഡിയ അക്കാദമിയിലെ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിനിയാക്കി.

അവളുടെ സ്വപ്നം

നിലാവെളിച്ചം വീണ ഇടവഴിയിലൂടെ അവൾ സ്വയം കണ്ടെത്താനുള്ള വ്യഗ്രതയിൽ എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്. കൈയെത്തും ദൂരത്തുള്ളവയെയെല്ലാം അവൾ കൈക്കലാക്കിയിരുന്നു. പക്ഷേ, ഉയരങ്ങളിൽ അവളെ നോക്കി മന്ദഹസിക്കുന്ന വലിയ നക്ഷത്രങ്ങളിലായിരുന്നു അവളുടെ കണ്ണുകളുടക്കിയത്. അവളുടെ കരിവളയിട്ട കൈകളിൽ ഒരുപാട് നക്ഷത്രങ്ങളെ മുറുകെപിടിച്ചിട്ടുണ്ടായിരുന്നു. അവൾ ഭദ്രമായി കൈകളിലൊളുപ്പിച്ചത് ഒരുപാട് മോഹിച്ച സ്വന്തം സ്വപ്നങ്ങളെയായിരുന്നു. അതിരുകളില്ലാത്ത ആകാശത്തിന്റെ ഉയരങ്ങളിൽ ഇനിയും...