കേരളത്തിലെ പല പത്രങ്ങളിലായി വലിയ നിലയിൽ അര നൂറ്റാണ്ടുകാലം പ്രവർത്തിച്ച വലിയ പത്രപ്രവർത്തകനാണ് കെ.ആർ.ചുമ്മാർ. രാഷ്ട്രീയത്തെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും ഒരു റഫറൻസുമില്ലാതെ എഴുതാൻ കഴിഞ്ഞിരുന്ന ധീഷണാശാലി. പക്ഷേ, ചുമ്മാറിന്റേതായി ഒരു പുസ്തകം പുറത്തുവരാൻ അദ്ദേഹം മരിച്ച് കാൽ നൂറ്റാണ്ട് പിന്നിടേണ്ടി വന്നു. വൈകിയാണെങ്കിലും ചുമ്മാറിനെ വായിക്കാൻ പുതിയ തലമുറയ്ക്ക് അവസരമൊരുങ്ങുകയാണ്.

സംഭവബഹുലമാണ് ചുമ്മാറിന്റെ ജീവിതം. ജീവിതത്തിലായാലും പത്രപ്രവർത്തനത്തിലായാലും തന്റേതായ ശൈലി രൂപപ്പെടുത്തിയ പ്രഗത്ഭൻ. അദ്ദേഹത്തെ പോലുള്ളവരെക്കുറിച്ച് പുതിയ തലമുറ അറിയണം. ആ അറിവ് അവർക്ക് പ്രചോദനമാകും.

തോമസ് ജേക്കബ്ബ് പറയുന്നു ചുമ്മാറിന്റെ കഥ.

Thomas Jacob

COMMENT