ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.

ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.

ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.

മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.

മനസ്സിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു.

അവിടത്തെ കാഴ്ചകള്‍ കവിതയാക്കാന്‍ ശ്രമിച്ചു.

ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.

ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.

വെന്ത തലമുടിയുടെ നാറ്റത്തിനോട് വല്ലാത്ത കൊതി വന്ന മനസ്സും വെച്ച് ഒരു പൂവ് വിരിയുന്നതും നോക്കിയിരുന്നു.

കണ്ണ് ചുവന്നതല്ലാതെ പൂ വിരിഞ്ഞില്ല..!

പക്ഷേ, വാറ്റു ചാരായത്തിന്റെ തെളിമയുള്ള ഒരു പുഞ്ചിരി പകരം കിട്ടി.

അവിടെ വെച്ചാണ്, രക്തവും കണ്ണീരും ഇടതിരിക്കാൻ കഴിയാത്ത വിധം ഭോഗിച്ചു കഴിഞ്ഞത്..

എന്ത് ചിന്തയാണ് എന്റേത്?

ഒരു പൂക്കാലം പോലുമില്ലാത്ത ഈ മനസ്സും വെച്ച് ഞാൻ എങ്ങനെ ഒരു കവിത എഴുതും…?

V V Nithinraj
Latest posts by V V Nithinraj (see all)

COMMENT