• 13
 •  
 •  
 •  
 •  
 •  
 •  
  13
  Shares

ചോറ്റാനിക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു സീത. സീത എന്നത് ഒരു ആനയാണ് -ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ആന. സീതയുടെ ജീവിതകഥ സംഭവബഹുലമാണ്. എല്ലാ ആനക്കഥകളും അങ്ങനെയാണല്ലോ!

1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുമ്പിയായ ആനയെ ആദ്യമായി ജനങ്ങൾ കാണുന്നത്. ഒരുനാൾ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ക്ഷേത്രത്തിനടുത്ത് ഒരു വലിയ കയറിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞിപ്പെണ്ണ്. അച്ഛനും അമ്മയും ആരെന്നോ എവിടെ നിന്നു വന്നുവെന്നോ അറിയാത്ത ഒരു അനാഥപ്പിറവി.

1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുമ്പിയായ ആനയെ ആദ്യമായി ജനങ്ങൾ കാണുന്നത്. ഒരുനാൾ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ക്ഷേത്രത്തിനടുത്ത് ഒരു വലിയ കയറിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞിപ്പെണ്ണ്. അച്ഛനും അമ്മയും ആരെന്നോ എവിടെ നിന്നു വന്നുവെന്നോ അറിയാത്ത ഒരു അനാഥപ്പിറവി.

നാലോ അഞ്ചോ മാസം മാത്രമായിരുന്നു അവളുടെ പ്രായം. ആനയുമൊത്തുള്ള യാത്രാവേളയിൽ അതിനെ മരത്തിൽ തളച്ച ശേഷം പാപ്പാന്മാർ വെള്ളം എടുക്കാനോ മറ്റോ പോയതാണെന്നാണ് കണ്ടുനിന്നവർ സ്വാഭാവികമായും കരുതിയത്. എന്നാൽ നേരം ഇരുട്ടിയിട്ടും ആ കുഞ്ഞാനയ്ക്കരികിലേക്ക് ആനപ്പാപ്പാൻമാരുടെ വരവുണ്ടായില്ല. വെള്ളം കുടിക്കാതെയും തീറ്റ ലഭിക്കാതെയും വലഞ്ഞ ആനക്കുട്ടിക്ക് കണ്ടുനിന്നവർ ഒരു വലിയ പാത്രത്തിൽ വെള്ളം നൽകി. മറ്റു ചിലരാകട്ടെ കടയിൽ നിന്നു കുറച്ചു പഴം വാങ്ങി നൽകി. അതോടെ കുട്ടിക്കുറുമ്പിക്ക് ഉണർവും ഉത്സാഹവുമായി. അപ്പോഴേക്കും രാത്രി വല്ലാതെ ഇരുട്ടിയിരുന്നു. കാര്യങ്ങൾ പിറ്റേദിവസത്തേക്ക് നീങ്ങിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായും പല തരത്തിലുള്ള സംശയങ്ങൾ ഉണർന്നു.

“ഇത്രയും ചെറിയൊരു ആനക്കുട്ടിയെ മരത്തിൽ തളച്ചിട്ട് ഉത്തരവാദിത്വപ്പെട്ടവർക്കിങ്ങനെ പോകാൻ സാധിക്കുമോ?” -സംശയങ്ങൾക്ക് അതിരുകളുണ്ടായിരുന്നില്ല. പിന്നീട് എല്ലാവരും ആകാംക്ഷയോടെ ഈ “കറുപ്പുറോജ”യുടെ മേൽവിലാസം അന്വേഷിക്കുന്നതിനിടയിൽ പിറ്റേ ദിവസത്തെ പത്രത്തിന്റെ ഉൾപ്പേജിലെ മൂലയിൽ ഒരു പരസ്യം കണ്ടു. അതിന്റെ ചുരുക്കം ഏകദേശം ഇപ്രകാരമായിരുന്നു. “തിരുവില്വാമല ക്ഷേത്ര പരിസരത്ത് ഞങ്ങൾ ഒരു ആനക്കുട്ടിയെ നിർത്തിയിട്ടുണ്ട്. അവൾ തിരുവില്വാമല തേവർക്ക് അവകാശപ്പെട്ടവളാണ്. കൊച്ചി ദേവസ്വം ബോർഡ് അധികൃതർക്ക് അവളെ ഏറ്റെടുക്കാം. ഉത്തരവാദിത്വപ്പെട്ടവർ വേണ്ടത് ചെയ്യണമെന്ന് അപേക്ഷയോടെ ഒരു വിശ്വാസി.”

എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് സീത എല്ലാവരെയും ആശങ്കയിലാക്കിയിരുന്നു. പ്രായാധിക്യം മൂലം സീതയുടെ അവസ്ഥ വളരെ ദയനീയമായി. മൂന്നര മാസക്കാലത്തോളം കൃത്യമായി തീറ്റ എടുക്കാനോ, ആനക്കൊട്ടിലിൽ ഒന്നു കിടന്നുറങ്ങാനോ പറ്റാതെ നിന്ന നില്പിൽ കുഴഞ്ഞു വീഴുന്ന അവസ്ഥയിലായതോടെ എല്ലാവരും ഭയന്നു.

ഇത്തരം ഒരു പരസ്യം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ പരസ്യം നാട്ടുകാർക്ക് അത്ഭുതമായി. അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് ദൈവപുത്രി ആയി സീത ചോറ്റാനിക്കര ദേവിയുടെ മണ്ണിലേക്ക് വിധി നിയോഗത്താൽ എത്തിച്ചേർന്നു. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ ഭഗവതിയുടെ തിടമ്പേറ്റുക എന്ന ധർമ്മം മാത്രമാണ് ഈ കുറുമ്പിക്കുള്ളത്. മറ്റൊരു ക്ഷേത്രത്തിലും സീതയെ ഉത്സവങ്ങൾക്കായി കൊണ്ടുപോകാറില്ല. കൊച്ചി ദേവസ്വം ബോർഡിന്റെയും ചോറ്റാനിക്കര നിവാസികളുടെയും ഓമനപുത്രി ആയി വളർന്നു. ആ വളർച്ചയുടെ ഭാഗമായി “ഗജറാണി”പട്ടവും കൈക്കലാക്കി.

എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് സീത എല്ലാവരെയും ആശങ്കയിലാക്കിയിരുന്നു. പ്രായാധിക്യം മൂലം സീതയുടെ അവസ്ഥ വളരെ ദയനീയമായി. മൂന്നര മാസക്കാലത്തോളം കൃത്യമായി തീറ്റ എടുക്കാനോ, ആനക്കൊട്ടിലിൽ ഒന്നു കിടന്നുറങ്ങാനോ പറ്റാതെ നിന്ന നില്പിൽ കുഴഞ്ഞു വീഴുന്ന അവസ്ഥയിലായതോടെ എല്ലാവരും ഭയന്നു. ശാരീരികാസ്വാസ്ഥ്യം മൂലം സീത മരുന്ന് കഴിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. അതോടൊപ്പം തന്നെ പുറകിലെ രണ്ടു കാലുകൾക്കും ശേഷിക്കുറവും സംഭവിച്ചു. ആനപ്പാപ്പാൻമാരുടെ കൃത്യമായ പരിചരണം കൊണ്ടു മാത്രമാണ് ആനയുടെ ആരോഗ്യനില ഭേദപ്പെട്ടത്. ഒപ്പം ഗിരിദാസ് എന്ന ഡോക്ടറുടെ കൃത്യമായ ചികിത്സയും.

ആരോഗ്യം വീണ്ടെടുത്തതോടെ സീതയ്ക്കു വീണ്ടും തിരക്കായിരിക്കുന്നു. അവളെ കാണാൻ ദിവസേന ധാരാളം സന്ദർശകരെത്തുന്നു. പേടിമാറ്റാൻ കുഞ്ഞുങ്ങളെയുമെടുത്ത് പാപ്പാന്മാർ സീതയുടെ കാലിനടിയിൽ കൂടി നടക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിറയുന്നത് വാത്സല്യം.

 


ചിത്രങ്ങൾ: ടി.കെ.വീണ

 


 • 13
 •  
 •  
 •  
 •  
 •  
 •  
  13
  Shares
 •  
  13
  Shares
 • 13
 •  
 •  
 •  
 •  
 •