പതിവിലും നേരത്തെയിറങ്ങി ഇന്ന്. വീട്ടിലെത്താനുള്ള അവസാന ബസ് കണ്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല. വേഗത്തില്‍ നടക്കാനുള്ള ധൃതിയില്‍ സാരിയൊന്നു പൊക്കിപിടിച്ചപ്പോഴാണ് കടകളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ തന്റെ കാലുകള്‍ക്ക് ഇത്രേം ഭംഗിയുണ്ടെന്ന് അറിയുന്നത്. ഒരു നീണ്ട മഴയ്ക്കു ശേഷമുള്ള നേരിയ കാറ്റില്‍ സാരിത്തലപ്പുകൊണ്ടും മുടിയിഴകൊണ്ടും താനൊളിപ്പിച്ചവച്ച ഉന്തിയ വയറും മുതുകത്തെ കറുത്ത മറുകും പുറത്തേയെക്കെത്തി നോക്കുന്നതായി തോന്നി.

ബസ്സിൽ ആളുകള്‍ കയറിത്തുടങ്ങി. ചുറ്റും ഒരു പകലിന്റെ വിയര്‍പ്പിന്റെയും മദ്യത്തിന്റെയും പുകവലിയുടെയും മനം മടുപ്പിക്കുന്ന ഗന്ധം. ബോധമില്ലാതെ നിലത്തു കാലുറപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ഒരു ചെറിയ പുരുഷസമൂഹത്തിനു നടുവിലാണ് താനിപ്പോഴുള്ളതെന്ന ബോധം പെട്ടെന്നാണുണ്ടായത്.

ബസ്സില്‍ കയറിയ ഉടന്‍തന്നെ ജനാലയ്ക്കരികില്‍ സ്ഥാനം പിടിച്ചു. ബസ്സില്‍ ആരും ഇല്ല എന്ന സത്യം എന്തെന്നില്ലാത്ത ആശ്വാസം നല്‍കി. ബസ്സിൽ ആളുകള്‍ കയറിത്തുടങ്ങി. ചുറ്റും ഒരു പകലിന്റെ വിയര്‍പ്പിന്റെയും മദ്യത്തിന്റെയും പുകവലിയുടെയും മനം മടുപ്പിക്കുന്ന ഗന്ധം. ബോധമില്ലാതെ നിലത്തു കാലുറപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ഒരു ചെറിയ പുരുഷസമൂഹത്തിനു നടുവിലാണ് താനിപ്പോഴുള്ളതെന്ന ബോധം പെട്ടെന്നാണുണ്ടായത്. രാത്രിയുടെ വിശാലതയില്‍ തന്നെ മതിവരുവോളം ആസ്വദിക്കുന്നവരും പരിഹസിച്ച് മാറിനില്‍ക്കുന്നവരും അക്കൂട്ടത്തിലും ഉണ്ടായിരുന്നു.

പുരുഷന്മാരുടെ എണ്ണം കൂടികൊണ്ടേയിരുന്നു… എന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍… വാചകം മുഴുവനാക്കാന്‍ കഴിഞ്ഞില്ല. പകരം വന്നതു ചിരിയാണ്. ആണെന്നോ പെണ്ണെന്നോ വേര്‍തിരിക്കാനായില്ലെങ്കിലുള്ള അറ്റകൈ പ്രയോഗം -ട്രാൻസ്ജെൻഡർ. മനസ്സില്‍ ഭൂമിയോളം വലിപ്പത്തില്‍ പരിഹാസവും പുച്ഛവും നുരഞ്ഞുപൊന്തുമ്പോഴും പ്രസംഗങ്ങളിലും പത്രവാര്‍ത്തകളിലും ചർച്ചകളിലുമെല്ലാം തങ്ങളെ ഈ വിധം അഭിസംബോധന ചെയ്യുന്നവരുണ്ട്. പുറംമോടിയില്ലാത്ത പുറംലോകം ഒമ്പത്, ചാന്ത്പൊട്ട് എന്നീ പേരുകളിൽ രേഖപ്പെടുത്തുന്നു എന്നതാണ് സത്യം .

പന്ത്രണ്ടാം വയസ്സിലാണ് ഈ വിളിപ്പേരുകൾക്കുനേരെ തനിക്കാദ്യമായി നെറ്റിച്ചുളിക്കേണ്ടിവന്നത്. സ്ത്രീകളോടുള്ള ആരാധനയിലായിരുന്നു തുടക്കം. പിന്നീടെപ്പോഴോ ആ രൂപത്തെ തന്നിലേക്കുതന്നെ ആവാഹിക്കേണ്ടിവന്നു. കുണുങ്ങിചിരിച്ചും നാണിച്ചും ഒതുക്കമുള്ള നടത്തത്തോടെയുമല്ലാതെ ആൾക്കൂട്ടത്തെ നേരിടാനേ കഴിഞ്ഞില്ല. വെറുപ്പോടെ കാണുന്ന വീട്ടുകാർ, ബന്ധുക്കൾ, പരിഹസിക്കുന്ന സുഹൃത്തുക്കൾ, നാട്ടുകാർ , തെരുവുപട്ടിക്കെന്ന പോലെ ആഹാരം തനിക്കുനേരെ ഉന്തിനീക്കന്ന അമ്മ, നാലുപേരുടെ
മുന്നിൽ തള്ളിപറഞ്ഞ് തക്കംകിട്ടുമ്പോൾ പടം വിടർത്തിയ വിഷസർപ്പം കണക്കെ ഇണച്ചേരാൻ പോന്ന കൊതിയോടെ നീണ്ട കൈകളെ തന്റെ ശരീരത്തിലൂടെ പടർത്തി കണ്ണുകളെ അവക്കിഷ്ടാനുസരണം തനിക്കു നേരെ മേയാൻ വിട്ട് സുഖിക്കുന്നവർ… ഇതായിരുന്നു തന്റെ ലോകം.

സ്റ്റോപ്പെത്തിയപ്പോൾ ചുറ്റുമുണ്ടായിരുന്ന പുരുഷസമൂഹത്തിന്റെ ദൃഷ്ടി സുഖത്തിന് വിരാമമിട്ടുകൊണ്ട് ബസ്സിൽ നിന്നിറങ്ങേണ്ടിവന്നു. കുറച്ചു നടക്കാനുണ്ട് വീട്ടിലേക്ക്. ജീവിതത്തിൽ ഒരേ അനുഭവത്തിലൂടെ കടന്നുപോയ താനടക്കം അഞ്ച് പേരടങ്ങുന്ന തങ്ങളുടെ കുടുംബം. മുന്നോട്ടുവച്ച ഓരോ ചുവടിലും കാലുറപ്പിക്കാനാവാതെ വഴുതിപ്പോയി ചലനമറ്റുനിന്ന തന്നെ കൈപിടിച്ചു കൂടെകൂട്ടിയതവരായിരുന്നു. ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാതെ നിസ്സഹായയായി തീർന്ന കുറച്ചു നാളുകൾ. ജോലി തേടി ചെന്നിടമെല്ലാം തന്നെ ഒന്നിൽ നിന്നും മൂന്നാക്കി വിധിയെഴുതിയവർ. വയറുനിറക്കാൻ പണം വേണമെന്നു മനസ്സിലായപ്പോൾ ജീവിതവരുമാനത്തിനായി പച്ചമാംസം കാഴ്ചവെയ്ക്കേണ്ടി വരുന്ന പെണ്ണിന്റെ മനസ്സൊരുപാട് വേദനിക്കുമെന്ന് കണ്ണീരോടെ അവർ പറഞ്ഞുതന്നു. അതെത്ര ശരിയാണെന്ന് തന്റെ അനുഭവങ്ങൾ തന്നെ പഠിപ്പിച്ചുകഴിഞ്ഞു. ഏറെക്കാലമായി നെഞ്ചിൽകോരിയിട്ട നെരിപ്പോടിലെ തീ പതിയെ അണയുന്നുണ്ടിപ്പോൾ.

അനിയത്തിയുടെ കൺമഷിയോടും മഴവിൽപ്പൊട്ടുകളോടും തോന്നിയ പ്രണയത്തിന് പൊള്ളിച്ച ചട്ടുകം കൊണ്ട് അമ്മ ഒട്ടിച്ചുവച്ച കനൽചിത്രങ്ങളേക്കാൾ ഭംഗിയുണ്ടായിരുന്നു. കാലം കടന്നുപോകുന്തോറും ഓരോ കനൽചിത്രവും പുനർജന്മമെടുത്ത് തന്റെ പുരുഷത്വത്തെ തന്നെ എരിച്ചു കളയാൻ പോന്ന ഒരു തീപ്പന്തമായി തന്റെ തുടകളിൽ ഇന്നും എരിഞ്ഞുതീരുന്നുണ്ട്.

അനിയത്തിയുടെ കൺമഷിയോടും മഴവിൽപ്പൊട്ടുകളോടും തോന്നിയ പ്രണയത്തിന് പൊള്ളിച്ച ചട്ടുകം കൊണ്ട് അമ്മ ഒട്ടിച്ചുവച്ച കനൽചിത്രങ്ങളേക്കാൾ ഭംഗിയുണ്ടായിരുന്നു. കാലം കടന്നുപോകുന്തോറും ഓരോ കനൽചിത്രവും പുനർജന്മമെടുത്ത് തന്റെ പുരുഷത്വത്തെ തന്നെ എരിച്ചു കളയാൻ പോന്ന ഒരു തീപ്പന്തമായി തന്റെ തുടകളിൽ ഇന്നും എരിഞ്ഞുതീരുന്നുണ്ട്. താൻ ജീവിക്കേണ്ടതിവിടെയാണെന്ന് ബോദ്ധ്യമായപ്പോൾ ആത്മഹത്യയ്ക്കു തുനിയാതെ നാട്ടു വിട്ടു. ജോലി തേടി ചെന്നപ്പോൾ വേർതിരിവുകളുടെ മതിലുകൾ സൃഷ്ടിച്ചവർക്കിടയിലും ആട്ടിപ്പായിച്ചവർക്കിടയിലും തനിയെക്കാരു രക്ഷകനുണ്ടായി. ഒരു കാമുകിയുടെ സ്ഥാനം നൽകി ഒപ്പം കൂട്ടിയപ്പോൾ ഒരു ഭാര്യയുടെ സ്ഥാനം നൽകി ഒപ്പം കൂട്ടിയപ്പോൾ ഒരു ഭാര്യയുടെ അവകാശം താനേറെ ആഗ്രഹിക്കുകയും ഒരു കുടുംബിനിയുടെ അധികാരത്തിലേക്ക് താനറിയാതെ വഴുതിവീഴുകയും ചെയ്തു.

എന്നാൽ, ഒരു രാത്രിയുടെ കൂട്ടുപിടിച്ച് തന്നെ എന്നന്നേക്കുമായി ഇട്ടിട്ടുപോകാനുള്ള ആണത്തമേ അയാൾക്കുണ്ടായിരുന്നുള്ളൂ എന്നു മനസ്സിലാക്കാൻ വൈകിപ്പോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ തകർന്നു പോയപ്പോൾ തന്റെ കൂടെയുള്ളവരാണ് തന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്. ഒരു നല്ല സ്നേഹിതനിൽനിന്നും കാമുകനിൽനിന്നും തന്റെ സംതൃപ്തരായ ഉപഭോക്താക്കളിൽ ഒരാളാകാൻ അയാളെത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. അയാളുടെ ഇന്ന് കണ്ട ലജ്ജയും ഭീതിയും ഞെട്ടലുമെല്ലാം ഒരു മധുരപ്രതികാരത്തിന്റെ ഓർമ്മയിൽ താനാസ്വദിക്കുകയായിരുന്നു. ഞരമ്പുകളിൽ പകയുടെ ഒരു തരിപോലുമുണ്ടായിരുന്നില്ല , പകരം തോന്നിയത് വിശപ്പടക്കാൻ ആഹാരത്തിനോട് ആർത്തികാണിക്കുന്നവന്റെ മുന്നിലേക്ക് പഴകിയ ഭക്ഷണം വച്ചുനീട്ടുന്ന യജമാന്റെ ഔദാര്യമാണ്.

വീട്ടിലെത്തിയപാടെ ബാത്ത് റൂമിലേക്കുകയറി. നൂൽബന്ധമില്ലാതെ ഷവറിനു ചുവട്ടിൽ നിന്നു .ഓരോ തുള്ളിയും ശരീരത്തെ സ്പർശിക്കുമ്പോഴും ഇക്കാലമത്രയും പേറിയ ഓരോ പുരുഷന്റെയും വിയർപ്പുകണങ്ങൾ എന്നന്നേക്കുമായി മനസ്സില്ലാമനസ്സോടെ യാത്ര പറഞ്ഞു പടിയിറങ്ങി. തുറിച്ചു നോക്കിയ ഓട്ടോക്കാരൻ… മൗനമായി രുചിച്ചു നോക്കിയ വഴിപോക്കൻ… അങ്ങനെ തന്നെ ചോര കുടിച്ചു ചീർത്ത ആൺഅട്ടകളെയെല്ലാം പറിച്ചു ദൂരെകളഞ്ഞു. പിന്നെ മാംസക്കൊതി മൂത്ത് തന്നെ ചവച്ചു തുപ്പിയ ഒരു വേട്ടമൃഗത്തിന്റെ കൂർത്ത രോമങ്ങളെയും… പതിയെ… വെള്ളത്തുള്ളികൾ തന്റെ നെറുകിൽനിന്നും താടിയിൽ ചുംബിച്ച് കഴുത്തിലൂടെ ഊർന്നിറങ്ങി മാറിടങ്ങളെ വലംവച്ച് പൊക്കിളിനുചുറ്റും ചിറകടിച്ച് ഭീതിയൊട്ടുമില്ലാതെ വട്ടമിട്ടു പറന്നകലുന്നതു കണ്ടു. കൂടെ… പുതിയൊരു ഭ്രൂണം പിറവിയെടുത്ത് തനിക്കു നേരെ വിജയഭേരിമുഴക്കും പോലെ ഒരു കുഞ്ഞുതേങ്ങലായി ‌എന്നന്നേക്കുമായി നിലംപതിക്കുന്നതും…

K P Anju
Latest posts by K P Anju (see all)

COMMENT