ഇതൊരു വീഡിയോ ആണെങ്കിലും വീഡിയോ ആയി ഷൂട്ട് ചെയ്തതല്ല. അനേകം ഫോട്ടോകൾ, ഫോട്ടോകളായിത്തന്നെയെടുത്ത് യോജിപ്പിച്ച് വീഡിയോ തയ്യാറാക്കിയതാണ്. ആത്യന്തികമായി വീഡിയോ എന്നത് അങ്ങനെ തന്നെയാണ്.

കാലം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യ അതിലും വേഗത്തിലാണ് കുതിക്കുന്നത്. ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങള്‍ നാളെ അപ്രസക്തമാവുകയും അതിനേക്കാള്‍ വലുത് അവതരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ കാലത്തിനൊപ്പം ഓടാന്‍ കെല്‍പ്പുള്ളവന് മാത്രമേ പിടിച്ച് നില്‍ക്കൂ എന്നത് സംശയമില്ലാത്ത കാര്യമാണ്..

ഫോട്ടോകൾ ചേർത്ത് വീഡിയോ തയ്യാറാക്കുന്നതിനെ ടൈംലാപ്സ് എന്നാണ് പറയുക. പുതിയ ഡിജിറ്റല്‍ ക്യാമറകളിലും മൊബൈല്‍ ഫോണുകളിലും ടൈംലാപ്സ് ഫോട്ടോ / വീഡിയോ എന്ന സാദ്ധ്യത ഉണ്ടെങ്കിലും അതാരും പരീക്ഷിച്ചു നോക്കാറില്ല എന്നതാണ് സത്യം. നല്ല സ്ഥലത്ത് നിന്ന് നല്ല രീതിയില്‍ ചിത്രീകരിച്ചാല്‍ അതിമനോഹരമായ കാഴ്ചാനുഭാവമാണ് ഈ സൗകര്യം പ്രദാനം ചെയ്യുന്നത്.

കേരള മീഡിയ അക്കാദമി തിരുവനന്തപുരം കേന്ദ്രത്തിലെ ഫോട്ടോ ജേർണലിസം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ അതിനൂതന സങ്കേതങ്ങൾ പരിചയപ്പെടുത്താനെത്തിയ സുഹേൽ പീടികയ്ക്കലാണ് ഈ ടൈംലാപ്സ് തയ്യാറാക്കിയത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരമായിരുന്നു വേദി.

B Chandrakumar

COMMENT