പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുകയാണ്. ഇറാന്‍ എന്നു പറഞ്ഞാല്‍ കുഴപ്പം എന്നാണ് അര്‍ത്ഥമെന്ന് പറഞ്ഞത് മറ്റാരുമല്ല, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്.

പശ്ചിമേഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളത്. ആ ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തെ നിത്യേനയെന്നോണം സമഗ്രമായി ബാധിക്കുന്നു. അതിനാല്‍ത്തന്നെ അവിടെയുണ്ടാകുന്ന സൈനിക നടപടികള്‍ക്ക് നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുണ്ട്.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെപ്പറ്റിയും സൈനിക നടപടികള്‍ സൈന്യത്തിനകത്തു നിന്നു തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന, സൈന്യത്തിന്റെ ഭാഗമായി മാറുന്ന മാധ്യമപ്രവര്‍ത്തനത്തെപ്പറ്റിയും വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു.

Venkitesh Ramakrishnan

COMMENT